|    Jul 22 Sat, 2017 4:23 pm
FLASH NEWS
Home   >  National   >  

ഇന്ത്യയില്‍ വിമാനയാത്ര ഓട്ടോറിക്ഷക്കൂലിയുടെ നിരക്കിലെന്ന് മന്ത്രി

Published : 15th July 2017 | Posted By: G.A.G

ന്യൂഡല്‍ഹി :  ഇന്ത്യയില്‍ വിമാന യാത്രാനിരക്ക് ഓട്ടോറിക്ഷക്കൂലിയ്ക്ക് ഒപ്പമെത്തിയെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നടത്തിയ യോഗത്തിലെ ഉല്‍ഘാടന പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യക്കകത്ത് ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ യാത്രക്ക് കിലോ മീറ്ററിന് 5 രുപ മുതലാണ് ഈടാക്കുന്നത്.

ഇന്ധന വില വര്‍ധിക്കാതെ സ്ഥിരമായി നില്‍ക്കുന്നത് കാരണമാണ് ഓട്ടോറിക്ഷയേക്കാള്‍ കുറഞ്ഞ ചിലവില്‍പ്പോലും യാത്രക്കാരെ കൊണ്ട് പോകാന്‍ കഴിയുന്നത്. വിമാനങ്ങളുടെ മൊത്തം ചിലവിന്റെ 40 ശതമാനം വിനിയോഗിക്കുന്നത് ഇന്ധനത്തിനാണ്. ഇന്ത്യയിലെ റെയില്‍വേ യാത്രക്കാരുടെ എണ്ണത്തിന് തുല്യമായി വിമാനയാത്രക്കാര്‍ വര്‍ധിച്ചതായി സിന്‍ഹ പറഞ്ഞു. ട്രെയിനിലെ എ.സി. യാത്രക്ക് തുല്യമായ നിരക്കാണ് വിമാനങ്ങള്‍ ഈടാക്കുന്നത്. നിലവില്‍ 500 വിമാനങ്ങളാണ് ഇന്ത്യയില്‍ സര്‍വ്വീസ് നടത്തുന്നത്.

850 പുതിയ വിമാനങ്ങള്‍ക്ക് കുടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അതില്‍ 400 വിമാനങ്ങള്‍ 5 വര്‍ഷത്തിനകം സര്‍വ്വീസ് ആരംഭിക്കും. 10 വര്‍ഷത്തിനകം 600 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക