|    Mar 25 Sat, 2017 6:53 pm
FLASH NEWS

ഇന്ത്യയില്‍ വിദ്യാഭ്യാസം കൊണ്ടുവന്നത് ബ്രിട്ടിഷുകാരല്ല: പ്രഫ. നിലഞ്ജന ഗുപ്ത

Published : 30th September 2016 | Posted By: Abbasali tf

കോഴിക്കോട്: ഇന്ത്യയില്‍ വിദ്യാഭ്യാസം കൊണ്ടുവന്നതും ഇന്ത്യക്കാരെ അറിവുള്ളവരാക്കിയതും ഇംഗ്ലീഷുകാരണെന്നത് നിര്‍മിതമായ ഒരു പൊതുവിചാരം മാത്രമാണെന്ന് ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റി ആര്‍ട്ട്‌സ് ഫാക്കല്‍റ്റി ഡീന്‍ പ്രഫസര്‍ നിലഞ്ജന ഗുപ്ത.  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഭാഷാ വിഭാഗത്തില്‍ ഇംഗ്ലീഷ് – അറബി— ഡിപ്പാര്‍ട്ടുമെന്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദ സ്‌കോളര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍ആഗ്ലേയരുടെ ആഗമനത്തിനു മുമ്പേ ഇവിടെ ഗുരുകുലസമ്പ്രദായവും മദ്രസാ വിദ്യാഭ്യാസവുമടക്കം ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ നിലനില്‍ക്കുകയും വികസിക്കുകയും ചെയ്തിരിന്നുവെന്നും അവര്‍ പറഞ്ഞു.വിദ്യാഭ്യാസ മൂല്യങ്ങള്‍, മൂല്യധിഷ്ഠിത വിദ്യാഭ്യാസം: ഇന്ത്യന്‍ വിദ്യാഭ്യാസ ചരിത്രത്തിലൂടെ എന്ന തലകെട്ടിലായിരുന്നു ചര്‍ച്ച നടന്നത്. രാജാറാം മോഹന്റോയ് ബംഗാളിലെ മദ്രസാ വിദ്യാഭ്യാസത്തിലൂടെ വളര്‍ന്നു വന്ന ദേശീയ പ്രതിഭയാണെങ്കിലും ഇന്നു മദ്രസാ വിദ്യാഭ്യാസത്തെ ചിലരെങ്കിലും സംശയാസ്പദമായി കാണുന്ന സാഹചര്യം  നിലനില്ക്കുന്നുണ്ട്. അത്തരം സാഹചര്യം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായതിനുശേഷം അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനു പകരം അവ ഇല്ലാത്തതിന്റെ കാരണമന്വേഷിച്ച് കണ്ടെത്തി പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ ഡോ. ശരീഫ്, ഡോ. ഉമര്‍ തസ്‌നിം, ഡോ. അനില്‍, ഡോ. അബ്ദുല്‍ മജീദ്, ഡോ. ജാനകി ശ്രീധര്‍, ഡോ. മൊയ്തീന്‍കുട്ടി എബി സംസാരിച്ചു.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക