|    Oct 17 Wed, 2018 10:33 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം കുറവെന്നു പഠനം

Published : 25th September 2017 | Posted By: fsq

 

കബീര്‍ എടവണ്ണ

ദുബയ്: മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെ ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം കുത്തനെ താഴുന്നതായി പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ സംഘടനയുടെ പഠനം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം ഗള്‍ഫ് രാജ്യങ്ങള്‍ക്കും താഴെയാണെന്ന് ഇവര്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 180 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യ 136ാം സ്ഥാനത്താണ്. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലെ പത്രസ്വാതന്ത്യം ഇന്ത്യയെ അപേക്ഷിച്ച് കൂടുതലാണ്. കുവൈത്ത് 104 സ്ഥാനത്തും യുഎഇ 119ാമതുമാണ്. മാധ്യമസ്വാതന്ത്രം ഏറ്റവും കൂടുതലുള്ള രാജ്യം നോര്‍വേയാണ്. രണ്ടും മൂന്നും സ്ഥാനത്ത് സ്വീഡനും ഫിന്‍ലന്‍ഡുമാണ്. ഏഷ്യയില്‍ തായ്‌വാനാണ് ഒന്നാംസ്ഥാനത്ത്.   ലോകത്തില്‍ പത്രപ്രവര്‍ത്തനത്തിന് ഒട്ടും സ്വാതന്ത്ര്യം ലഭിക്കാത്തത് ഉത്തരകൊറിയ, ഐരിത്രിയ എന്നീ രാജ്യങ്ങളിലാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന സാഹചര്യം വര്‍ധിച്ചതും അവരെ ശാരീരികമായി അപകടപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചതടക്കമുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് വിലയിരുത്തലെന്ന് റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 20 വ്യത്യസ്ത ഭാഷകളിലായി 87 ചോദ്യങ്ങള്‍ ഓരോ രാജ്യത്തെയും മാധ്യമ, സാമൂഹിക പ്രവര്‍ത്തകര്‍ക്കും നിയമവിദഗ്ധര്‍ക്കും അയച്ചുകൊടുത്ത് അവര്‍ നല്‍കുന്ന വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് പട്ടിക തയ്യാറാക്കിയത്്. പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും മറ്റും പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്കു പോവും. ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളുടെ മുന്‍ ന്യൂസ് എഡിറ്റര്‍ കെ ജെ സിങിനെയും അമ്മയെയും ഏതാനും ദിവസം മുമ്പാണ് മൊഹാലിയില്‍ വെടിവച്ച് കൊലപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss