|    Jun 25 Sun, 2017 12:20 am
FLASH NEWS

ഇന്ത്യയില്‍ നിരോധിച്ച പിരാന മല്‍സ്യം കുമരകത്ത് വലയില്‍ കുടുങ്ങി

Published : 22nd November 2016 | Posted By: SMR

കുമരകം: തെക്കേ അമേരിക്കയില്‍ സാധാരണ കണ്ടുവരുന്നതും ഭാരത സര്‍ക്കാര്‍ നിരോധിച്ചതുമായ പിരാന മല്‍സ്യം കുമരകത്ത് മല്‍സ്യ തൊഴിലാളികളുടെ വലയില്‍ ലഭിച്ചു. മെത്രാന്‍കായലിനു സമീപം കായലില്‍ ഉടക്കുവല ഉപയോഗിച്ച് മീന്‍പിടിക്കുന്നതിനിടെ പ്രഭോഷ് കുമാര്‍, അനിയച്ചന്‍ എന്നിവരുടെ വലയിലാണ് പിരാന മല്‍സ്യങ്ങള്‍ കുരുങ്ങിയത്. ആണ്‍ മല്‍സ്യം 7.500 കിലോ ഗ്രാമും പെണ്‍മല്‍സ്യം 6.500 കിലോഗ്രാമും തൂക്കമുണ്ട്. മനുഷ്യരുടെ പല്ലുകള്‍ക്ക് സമാനമായി പല്ലുകളാണ് ഇവയുടേത്. ഒരു നിലയില്‍ 14 വീതം രണ്ടു നിരകളിലായി 28 പല്ലുകളാണ് ഇവയ്ക്ക്. ഇവയെ കിലോഗ്രാമിന് 250 രൂപ വിലക്ക് അട്ടിപ്പീടികയിലെ ദേവദാസിന്റെ കടയില്‍ വിറ്റു. ചെറുമല്‍സ്യങ്ങളെ തിന്നുന്നതിനാല്‍ മല്‍സ്യ സമ്പത്തിനു നാശമുണ്ടാവുമെന്നതിനാല്‍ ഈ മല്‍സ്യങ്ങളെ ഫാമുകളിലും തോടുകളിലും വളര്‍ത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെന്ന് പ്രശസ്ത മല്‍സ്യ ഗവേഷകന്‍ കെ ജെ പത്മകുമാര്‍ പറഞ്ഞു. ആറു മാസം കൊണ്ട് എട്ടു കിലോ തൂക്കം വരുന്ന നല്ല രുചിയും ഉള്ളതിനാല്‍ മാര്‍ക്കറ്റില്‍ ഇവയ്ക്ക് പ്രിയമേറും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക