|    Mar 24 Fri, 2017 5:50 pm
FLASH NEWS

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍

Published : 5th August 2016 | Posted By: SMR

അന്‍വര്‍ ഷാ  വളാഞ്ചേരി

മദീന: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം സൗദിയിലെത്തി. ന്യൂഡല്‍ഹി, ഗുവാഹത്തി, മംഗലാപുരം, വാരണാസി, ഗയ എന്നിവിടങ്ങളില്‍നിന്ന് ആറു വിമാനങ്ങളിലായി 1690 പേരാണ് ഇന്നലെ മദീനയിലിറങ്ങിയത്.
ന്യൂഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ എഐ -5101 വിമാനത്തില്‍ മദീനയിലെത്തിയ 340 പേരടങ്ങിയ ആദ്യ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷനും സൗദി ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു. അംബാസഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം, മദീന ഹജ്ജ് മിഷന്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ ഷുക്കൂര്‍ പുളിക്കല്‍, മദീനയിലെ ഇന്ത്യന്‍ ഹജ്ജ് സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി ഹൃദ്യമായ വരവേല്‍പ് നല്‍കി.
ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 2.30ന് പുറപ്പെട്ട വിമാനം രാവിലെ 4.45നാണു മദീനയിലിറങ്ങിയത്. 5.30നാണ് എത്തേണ്ടിയിരുന്നതെങ്കിലും 45 മിനിറ്റ് നേരത്തേ പറന്നിറങ്ങി. ഹാജിമാരെ സ്വീകരിക്കുന്നതിന് പുലര്‍ച്ചെ മൂന്നു മണിക്കു തന്നെ ഇപ്പോള്‍ സൗദിയില്‍ പര്യടനം നടത്തുന്ന മന്ത്രി വി കെ സിങ് റിയാദില്‍ നിന്ന് മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെത്തിയിരുന്നു.

(Visited 90 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക