|    Aug 21 Mon, 2017 3:39 pm
FLASH NEWS

ഇന്ത്യയില്‍ ജീവിക്കാന്‍ പല വെല്ലുവിളികളും നേരിടേണ്ട സ്ഥിതിയാണെന്ന് സമദാനി

Published : 3rd August 2017 | Posted By: fsq

 

ചാവക്കാട്: സൗഹാര്‍ദത്തിന് പേരുകേട്ട ഇന്ത്യയില്‍ ജീവിക്കാന്‍ പല വെല്ലുവിളികളും നേരിടേണ്ട സ്ഥിതിയാണെന്ന് അബ്ദുസമദ് സമദാനി. ഒരുമ ഒരുമനയൂര്‍ സംഘടിപ്പിച്ച മാനവമൈത്രീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഷ്ടവസ്ത്രം ധരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും വരെ ഇന്ന് ഇന്ത്യയില്‍ ചോദ്യംചെയ്യപ്പെടുന്നു. പണവും രാഷ്ട്രീയ അജന്‍ഡയും ചേര്‍ന്ന് വര്‍ഗീയതയും ഭീകരവാദവും ഉണ്ടാക്കുന്ന കാലഘട്ടമാണിത്. മതങ്ങളെക്കുറിച്ച് അറിയാത്തവരാണ് ഇവിടെ മതഭ്രാന്തന്‍മാരാവുന്നത്. ചെറിയ ശതമാനമാണ് സൗഹാര്‍ദം തകര്‍ക്കുന്നതെന്നു ഇവരെ തിരിച്ചറിയാന്‍ എല്ലാവിഭാഗവും ഒന്നിക്കണമെന്നും സമദാനി പറഞ്ഞു. ഒരുമ ഒരുമനയൂര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് സിഐ കെ ജി സുരേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. സ്വാമി ആത്മാനന്ദതീര്‍ഥ, ഫാ. ജേക്കബ് മഞ്ഞളി, പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ചാക്കോ, വൈസ് പ്രസിഡന്റ് ആഷിത, അഡീഷണല്‍ എസ്‌ഐ ഷമീര്‍ഖാന്‍, പി എം താഹിര്‍, പി എ വാസു, പഞ്ചായത്ത് മെമ്പര്‍ കെ വി രവീന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ ഹാരിഫ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ഇതോടൊപ്പം നടന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക