|    Jun 23 Sat, 2018 12:15 pm
FLASH NEWS

ഇന്ത്യയില്‍ ഇന്നു ജനാധിപത്യ മൂല്യങ്ങളുടെ ധ്വംസനം: പി ശങ്കരന്‍

Published : 28th May 2018 | Posted By: kasim kzm

കോഴിക്കോട്: ജനാധിപത്യ ദര്‍ശനങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ബോധ്യപ്പെടുത്തിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്്‌റുവിന്റെ നയങ്ങളില്‍ നിന്നുള്ള വ്യതിയാനത്തിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഇന്ത്യയില്‍ ജനാധിപത്യ മൂല്യങ്ങളുടെ ധ്വംസനമാണ് നടക്കുന്നതെന്ന് മുന്‍ മന്ത്രി അഡ്വ. പി ശങ്കരന്‍. രാഷ്ട്രത്തെ കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവെക്കുന്ന പ്രധാനമന്ത്രി മോദി നെഹ്്‌റുവിന്റെ നയങ്ങളെ തമസ്‌കരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഫോറസ്ട്രി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കടപ്പുറം ര ക്തസാക്ഷി മണ്ഡപത്തില്‍ നെഹറു അനുസ്്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ അഡ്വ. എം രാജന്‍ അധ്യക്ഷത വഹിച്ചു. കെ സി അബു, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍ പി ബാലകൃഷ്ണന്‍, നവാസ് പൂനൂര്‍, ഡോ. കെ മൊയ്തു, ഡോ. എം പി പദ്്മനാഭന്‍, ഇ വി ഉസ്്മാന്‍ കോയ, കെ വി സുബ്രഹ്്മണ്യന്‍, സി ഇ ചാക്കുണ്ണി, പി മൊയ്തീന്‍, പി ടി ജനാര്‍ദ്ദനന്‍, എം ടി സേതുമാധവന്‍, ഷെറിന്‍ബാബു, എന്‍ പുഷ്പവല്ലി സംസാരിച്ചു.
കോഴിക്കോട്: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ നേട്ടങ്ങള്‍ തച്ചുടയ്ക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് ഉച്ഛരിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു. നെഹ്‌റുവിനെ അനുസ്മരിക്കാന്‍ പോലും മടിക്കുന്ന കേന്ദ്ര ഭരണകൂടം ഗാന്ധി ഘാതകരെയും ബ്രിട്ടിഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തവരെയും അനുസ്മരിക്കുന്ന തിരക്കിലാണ്.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമദിനത്തോടനുബന്ധിച്ച് ഡിസിസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ മന്ത്രി അഡ്വ. പി ശങ്കരന്‍ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ പി ബാബു, പി മൊയ്തീന്‍, കെ വി സുബ്രഹ്മണ്യന്‍, കെ മാധവി, റിഷില്‍ ബാബു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss