|    Jun 21 Thu, 2018 11:33 pm
FLASH NEWS

ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ: മതേതര ഇന്ത്യ സംഗമം

Published : 8th October 2016 | Posted By: Abbasali tf

കാളികാവ്: അവകാശങ്ങളും അധികാരങ്ങളും ഒരു വിഭാഗത്തില്‍ മാത്രം ഒതുക്കുകയും എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കുകയും ചെയ്യുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇന്ത്യയിലെന്ന് എസ്ഡിപിഐ മതേതര ഇന്ത്യ സംഗമം അഭിപ്രായപ്പെട്ടു. മുസ്്‌ലിം ദളിത് മുന്നേറ്റത്തെ ഭയപ്പെടുന്ന ഭരണകൂടം അവര്‍ക്കെതിരേ ഭീകരവിരുദ്ധ നിയമം അടിച്ചേല്‍പ്പിക്കുകയും കള്ളക്കേസില്‍ കുടുക്കുകയുമാണെന്നും ജില്ലാ കമ്മിറ്റി വണ്ടൂരില്‍ സംഘടിപ്പിച്ച സംഗമം മുന്നറിയിപ്പു നല്‍കി. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വ. സാദിഖ് നടുത്തൊടി അധ്യക്ഷത വഹിച്ചു. വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക എന്ന ദേശീയ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. നിലമ്പൂര്‍ ആയിശ, മജീഷ്യന്‍ ആര്‍ കെ മലയത്ത്, അഡ്വ. സഫറുല്ല (ജനതാദള്‍), ഇല്യാസ് കുണ്ടൂര്‍ (ബിഎസ്പി), മുജീബ് ഹസന്‍ (ഐഎന്‍എല്‍), മുനീബ് കാരക്കുന്ന് (വെല്‍ഫെയര്‍ പാര്‍ട്ടി), അഡ്വ. ഉമ്മര്‍ (എസ്പി), ടി പി ഗോപാലകൃഷ്ണന്‍ (കോണ്‍ഗ്രസ്), എ എ ജബ്ബാര്‍ (എന്‍സിപി), കെ പി പ്രഭാകരന്‍ (സിപിഐ), പി ദാവൂദ് (എസ്ഡിപിഐ) ബാപ്പു ഡയമണ്ട് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss