ഇന്ത്യയില്‍ത്തന്നെ ജീവിക്കുമെന്ന് ആമിര്ഖാന്
Published : 26th January 2016 | Posted By: G.A.G

മുംബൈ : താന്‍ ഇന്ത്യയില്‍ത്തന്നെ ജീവിക്കുമെന്ന് ബോളിവുഡ് താരം ആമിര്ഖാന്. താന്‍ ഇന്ത്യയിലാണ് ജനിച്ചതെന്നും ഇവിടെത്തന്നെ മരിക്കുമെന്നും പ്രഖ്യാപിച്ച ആമിര്‍ അസഹിഷ്ണുത സംബന്ധിച്ച തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും വ്യക്തമാക്കി.
രംഗ് ദേ ബസന്തി എന്ന തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ 10ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ആമിര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യവിടുന്നകാര്യം താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇനിയതുണ്ടാവുകയുമില്ല. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണെന്നും ഇന്ത്യവിടാന്‍ ആഗ്രഹിക്കുന്നതായും താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ആമിര്ഖാന് പറഞ്ഞു. നമുക്ക് ഈ രാജ്യത്തെ ദുര്ബലപ്പെടുത്താതിരിക്കാം, വിഷം പരത്താതെ ഒരുമിച്ച് ജീവിക്കാം- ആമിര്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.