|    Jan 17 Tue, 2017 12:47 pm
FLASH NEWS

ഇന്ത്യയിലെ വ്യത്യസ്തതകളും വെല്ലുവിളികളും തിരിച്ചറിയണം

Published : 17th October 2016 | Posted By: Abbasali tf

കുന്ദമംഗലം:  ഇന്ത്യന്‍ സമൂഹം  മഴവില്ലുപോലെ  വ്യത്യസ്തരാണെന്നും യുവതലമുറ  വ്യത്യസ്തതകളും വെല്ലുവിളികളും തിരിച്ചറിയണമെന്നും നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുന്നതില്‍ യുവതലമുറയ്ക്ക് കാര്യമായ പങ്കു വഹിക്കാനുണ്ടെന്നും പ്രശസ്ത രസതന്ത്രജ്ഞനും ഹൈദരാബാദ് സര്‍വകലാശാലയിലെ നാഷനല്‍ റിസര്‍ച്ച് പ്രഫസറും ബംഗഌരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടറും പത്മശ്രീ ജേതാവുമായ പ്രഫസര്‍ ഗോവര്‍ദ്ധന്‍ മേത്ത പറഞ്ഞു.  എന്‍ ഐടി കോഴിക്കോട് സംഘടിപ്പിച്ച പന്ത്രണ്ടാം ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  എന്‍ജിനീയറിങ്-സയന്‍സ്-ആര്‍ക്കിറ്റെക്ചര്‍ വിഷയങ്ങളില്‍ 1488 പേരാണ് 2015-16 വര്‍ഷത്തില്‍ വിവിധ ബിരുദങ്ങള്‍ക്കും ബിരുദാനന്ദര ബിരുദങ്ങള്‍ക്കും അര്‍ഹരായത്. എന്‍ഐടി കോഴിക്കോട് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍പേഴ്‌സനും കാപ്‌ജെമിനി ഇന്ത്യയുടെ സിഇഒയുമായ ശ്രീമതി അരുണാ ജയന്തി, എന്‍ഐടി ഡയറക്ടര്‍ ഡോ. ശിവാജി ചക്രവര്‍ത്തി, രജിസ്ട്രാര്‍ ഡോ. എസ് ചന്ദ്രാകരന്‍, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗങ്ങള്‍, സെനറ്റ് അംഗങ്ങള്‍, ഡീ ന്‍മാര്‍, എന്‍ഐടി ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 900ത്തോളം പേര്‍ കുടുംബാംഗങ്ങളോടോപ്പം ബിരുദമേറ്റു വാങ്ങാനെത്തി.മല്‍സരോന്മുഖമായ ഈ ലോകത്ത് ആഗോള തലത്തില്‍ മല്‍സരിക്കാന്‍ കഴിയുന്നവരായിരിക്കുന്നതോടൊപ്പം തങ്ങളുടെ ചുറ്റുപാടുകളില്‍ പ്രസക്തരായിരിക്കുകയും വേണമെന്ന് എന്‍ഐടി ഡയരക്ടര്‍ ഡോ. ശിവാജി ചക്രവര്‍ത്തി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക