|    Jan 20 Fri, 2017 2:52 am
FLASH NEWS

ഇന്ത്യയിലെ ജനാധിപത്യം ഭരിക്കുന്നവരുടെ സ്വേച്ഛാധിപത്യം: ശ്രീനിവാസന്‍

Published : 14th October 2016 | Posted By: Abbasali tf

കോഴിക്കോട്: ഭരണം നടത്തുന്നവരുടെ സ്വേച്ഛാധിപത്യം ജനാധിപത്യമായി പരിഗണിക്കുന്ന രാഷ്ട്രീയാന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്ന് നടന്‍ ശ്രീനിവാസന്‍. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ സംഘടിപ്പിച്ച പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെ വാര്‍ത്താചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ എല്ലാവരും ജനാധിപത്യത്തെ പറ്റി പറയും. ഭരണം കിട്ടിയാല്‍ പിന്നെ സുഖലോലുപതയുടെ ആളുകളായി മാറും. ആരു ഭരിച്ചാലും ഇതാണ് സ്ഥിതി. ജനങ്ങള്‍ക്ക് വേറെ ബദലില്ല. ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ മാതൃകയാക്കണം. അവിടുത്തെ ഭരണകക്ഷിക്ക് 70ല്‍ 70 സീറ്റും കിട്ടുന്ന ചരിത്രമാണുള്ളത്. ഒരിക്കല്‍ മാത്രം മൂന്നോ നാലോ സീറ്റുകള്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് കിട്ടി. ഇത് ഭരണകക്ഷിയുടെ ഉറക്കം കെടുത്തി. അവര്‍ ബന്ധപ്പെട്ട മണ്ഡലങ്ങളില്‍ അന്വേഷണം നടത്തി. തോല്‍വിയുടെ കാരണം കണ്ടെത്തി. പരിഹാരം ഉണ്ടാക്കുകയും ചെയ്തു. വീണ്ടും നൂറുശതമാനം സീറ്റും നേടി. വീഴ്ച സംഭവിച്ചാല്‍ തിരുത്തണം. അത്തരം നടപടികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാവുന്നില്ല. ശ്രീനിവാസന്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ മാത്രമെ ജനാധിപത്യം അന്വര്‍ത്ഥമാവുകയുളളു. രാഷ്ട്രീയക്കാരുടെ അഴിമതിയെപറ്റി പറഞ്ഞ തന്നെ പലരും അരാഷ്ട്രീയവാദിയായി ചിത്രീകരിക്കുകയാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. രാഷ്ട്രീയവാദം എന്തെന്ന് അറിയാത്ത താന്‍ എങ്ങനെയാണ് അരാഷ്ട്രീയവാദിയാവുക-ശ്രീനിവാസന്‍ ചോദിച്ചു. മറ്റു പല കാര്യങ്ങളിലും പിന്നിലാണെങ്കിലും കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ മുന്നിലാണ്. കശ്മീരിനോടാണ് നാം മത്സരിക്കുന്നത്. കൊലപാതകം നേരില്‍ കാണാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് കേരളത്തിലുള്ളവരെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക