|    Sep 24 Sun, 2017 8:53 am
Home   >  News now   >  

ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍: യുഎസ് നഗരങ്ങളില്‍ പ്രതിഷേധം

Published : 18th July 2017 | Posted By: shins

വാഷിങ്ടണ്‍: ഇന്ത്യയിലെ ന്യൂനപക്ഷ ദലിത് വിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരേ യുഎസ് നഗരങ്ങളില്‍ പ്രതിഷേധം. യുഎസിലെ പുരോഗമന സംഘടനകളുടെ സഖ്യമായ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി (എജെഎ)യുടെ നേതൃത്വത്തില്‍ വാഷിങ്ടണ്‍, സാന്‍ജോസ്, സാന്‍ഡിയാഗോ നഗരങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഈ മാസം 23ന് ന്യൂയോര്‍ക്കിലും പ്രക്ഷോഭം സംഘടിപ്പിക്കും.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ തുടരുന്ന ആക്രമണങ്ങള്‍ക്കും അതിനു പിന്തുണ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരേയാണ് പ്രതിഷേധമെന്ന് സംഘാടകര്‍ വ്യക്തമാക്കി. വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ സംഘടിപ്പിച്ച നോട്ട് ഇന്‍ മൈ നെയിം പ്രതിഷേധത്തിന് സമാനമാണ് യുഎസിലെ പ്രതിഷേധവും.
സാന്‍ജോസിലെ പ്രതിഷേധപ്രകടനത്തില്‍ എജെഎക്കു പുറമെ മള്‍ട്ടിഫെയ്ത്ത് ഓര്‍ഗനൈസേഷന്‍ ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് സംഘടനയും പങ്കാളികളായി. സൗത്ത് ഏഷ്യ സൊസൈറ്റി ഇനീഷ്യേറ്റീവ് (എസ്എഎസ്‌ഐ) സംഘടനയുടെ സഹകരണത്തോടെയാണ് ന്യൂയോര്‍ക്കില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.” ഹിന്ദുത്വത്തിലേക്കുള്ള തടവറ?”, ” മാട്ടിറച്ചി നിരോധനം:സാംസ്‌കാരിക ഫാഷിസം”’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ നഗരങ്ങളിലെത്തിയത്. യുഎസിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍പ്പെട്ട വ്യത്യസ്ത സമുദായാംഗങ്ങള്‍ പ്രകടനത്തില്‍ പങ്കാളികളായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക