|    Oct 19 Thu, 2017 6:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ത്യയിലെ അസഹിഷ്ണുത: ആശങ്കയെന്ന് യുഎസ്

Published : 31st July 2016 | Posted By: SMR

ന്യൂഡല്‍ഹി: മാട്ടിറച്ചിയുടെ പേരില്‍ നടക്കുന്ന അക്രമണങ്ങള്‍ അടക്കം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ ആശങ്കയുണ്ടെന്ന് അമേരിക്ക. രാജ്യത്തെ പൗരന്‍മാരെ സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കുറ്റക്കാരെ നീതിക്കു മുമ്പില്‍ കൊണ്ടുവരണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ബീഫ് കഴിച്ചതിന്റെ പേരിലുള്ള ആക്രമണങ്ങളുടെയും മധ്യപ്രദേശിലെ റെയില്‍വേ സ്‌റ്റേഷനി ല്‍ അടുത്തിടെ രണ്ടു മുസ്‌ലിം സ്ത്രീകളെ മര്‍ദ്ദിച്ചതിന്റെയും പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കവെ അമേരിക്കന്‍ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇങ്ങനെ പറഞ്ഞത്.
ആക്രമിക്കപ്പെട്ട ജനതയോട് അമേരിക്ക ഐക്യപ്പെടുന്നു. സ ര്‍ക്കാര്‍ മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇതുപോലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റു രാജ്യങ്ങളോടു പറയുന്നതുപോലെ തന്നെ, സര്‍ക്കാരിനോട് പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇന്ത്യയുടെതു സഹിഷ്ണുതാപരമായ പാരമ്പര്യമാണ്. ഇന്ത്യക്കാരുമായി എല്ലാ നിലയ്ക്കും സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക