|    May 27 Sat, 2017 8:20 am
FLASH NEWS

ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഭക്ഷ്യവിഷബാധ

Published : 3rd September 2016 | Posted By: SMR

മക്ക: അസീസിയ്യയില്‍ താമസിക്കുന്ന 32 ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഭക്ഷ്യവിഷബാധ. ബംഗളുരുവില്‍ നിന്നെത്തിയ ഹാജിമാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ചികില്‍സയിലുള്ളവര്‍ 16 പേര്‍ പുരുഷന്‍മാരും 16 സ്ത്രീകളുമാണ്.
അസീസിയ്യയിലെ ബ്രാഞ്ച് നമ്പര്‍ 12 ന് കീഴിലെ 314, 315 കെട്ടിടത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഛര്‍ദി, വയറിളക്കം, അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടവരെ ഒമ്പതാം ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴിലുള്ള 40 ബെഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇവരില്‍ ചിലര്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day