|    May 26 Fri, 2017 1:55 am
FLASH NEWS

ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘം മക്കയില്‍

Published : 8th September 2016 | Posted By: SMR

മക്ക: കേന്ദ്ര സര്‍ക്കാരിന്റെ ഹജ്ജ് സൗഹൃദ സംഘം മക്കയിലെത്തി. മൗലാനാ ആസാദ് ഉറുദു യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സഫര്‍ സരേഷ്‌വാലയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഗുജറാത്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അലി ഖദ്‌രിയും അംഗമാണ്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം മക്കയിലെത്തി സംഘാംഗങ്ങള്‍ ഉംറ നിര്‍വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day