|    May 24 Wed, 2017 7:18 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യന്‍ സ്‌കൂളുകള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Published : 17th August 2016 | Posted By: SMR

ദോഹ: ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പതാക ഉയര്‍ത്തല്‍, സ്വാതന്ത്ര്യ ദിന സന്ദേശം, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.
എംഇഎസ് ഇന്ത്യന്‍ സകൂളിലെ കെജി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗവേണിങ് ബോഡി ജനറല്‍ സെക്രട്ടറി അഹ്മദ് ഇഷാം ദേശീയ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഇല്‍യാസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. എംഇഎസ് ഗവേണിങ് ബോഡി ഇസ്‌ലാമിക് അഫയേഴ്‌സ് ഡയറക്ടര്‍ ഒ എം സിദ്ദീഖ് സംബന്ധിച്ചു. ബോയ്‌സ് സെക്ഷനിലെ ജിബിന്‍ ജോര്‍ജ് കോംപിയര്‍ ചെയ്തു. സ്‌കൂള്‍ ഗായക സംഘത്തിലെ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു.
ബിര്‍ള പബ്ലിക് സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ലൂക്കോസ് കെ ചാക്കോ ദേശീയ പതാക ഉയര്‍ത്തി. ചടങ്ങില്‍ അക്കാദമിക് സബ് കമ്മിറ്റി അംഗങ്ങളായ ചിന്ദു ആന്റണി റപ്പായി, നെവില്‍ ലൂക്കോസ്, എ കെ ശ്രീവാസ്തവ, പ്രിന്‍സിപ്പാള്‍ നിലാങ്ഷു ഡേ, ആജീവനാന്ത അംഗങ്ങളായ ലഫ്റ്റനന്റ് കേണല്‍ ദിവാകരന്‍ പുരുഷോത്തമന്‍ പിള്ള, ഹെഡ് ഓഫ് ഓപറേഷന്‍സ്, അധ്യാപകര്‍, രക്ഷിതാക്കള്‍ സംബന്ധിച്ചു. വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനവും ദേശീയ ഗാനവും ആലപിച്ചു.
ദേശഭക്തി സ്ഫുരിക്കുന്ന നൃത്തവും അരങ്ങേറി.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രസിഡന്റ് ഡോ. ഹസന്‍ കുഞ്ഞി പതാക ഉയര്‍ത്തി. പ്രിന്‍സിപ്പാള്‍ സെയ്ദ് ഷൗക്കത്ത് അലി, വിവിധ വിഭാഗങ്ങളുടെ മേധാവികള്‍ സംബന്ധിച്ചു. സ്‌കൂള്‍ സംഗീത സംഘം ദേശഭക്തി ഗാനം ആലപിച്ചു.
നേബ്ള്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വൈസ് ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ റഹീം കുന്നുമ്മല്‍ പതാക ഉയര്‍ത്തി. മാനേജ്‌മെന്റ് അംഗങ്ങളായ ഷൗക്കത്ത് അലി, മൊയ്തീന്‍, മറ്റ് ജീവനക്കാര്‍ സംബന്ധിച്ചു. അധ്യാപകരായ ധന്യയുടെയും ആയിഷയുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day