|    Mar 30 Thu, 2017 12:25 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന്

Published : 15th August 2016 | Posted By: SMR

ദോഹ: ഇന്ത്യയുടെ 70ാമത് സ്വാതന്ത്ര്യ ദിനാഘോഷം ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ ഇന്ന് വിപുലമായി ആഘോഷിക്കും. ഇന്ത്യന്‍ എംബസിയും വിവിധ പ്രവാസി സംഘടനകളും ഇന്ത്യന്‍ സ്‌കൂളുകളും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പരിസരത്താണ് എംബസിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷം.
രാവിലെ 7ന് അംബാസഡര്‍ സഞ്ജീവ് അറോറ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് അംബാസഡര്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കും. വിവിധ ഇന്ത്യന്‍ സ്‌കൂളുകളുടെ ദേശഭക്തിഗാനാലാപനവും നടക്കും. ചടങ്ങില്‍ പ്രവാസി സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിക്കും. പരിപാടിക്കെത്തുന്നവര്‍ ഖത്തര്‍ ഐഡി കരുതണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
വൈകീട്ട് 6ന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ എഫ്‌സിസി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറും.
വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ രാവിലെ ദേശീയ പതാക ഉയര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും.
വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ദേശഭക്തി ഗാനാലാപനം, ഡിസ്‌പ്ലെ തുടങ്ങിയവ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day