|    Jun 24 Sat, 2017 2:08 pm
FLASH NEWS

ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍ രണ്ട് 12ന് പാലക്കാട്

Published : 9th January 2017 | Posted By: fsq

തൃശൂര്‍: 2020, 2024 ഒളിംപിക്‌സിനുവേണ്ടി കായിക താരങ്ങളെ വാര്‍ത്തെടുക്കാനായി ഗെയിലും നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേര്‍ന്ന് ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍ രണ്ട് അത്‌ലറ്റിക് ടൈം ട്രെയല്‍സ് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളുള്‍പ്പെടുന്ന പാലക്കാട് മേഖലാ തിരഞ്ഞെടുപ്പ് 12 ന് പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11 വയസുമുതല്‍ 17 വയസുവരേയുള്ളവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ സഹിതമെത്തി മല്‍സരങ്ങളില്‍ പങ്കെടുക്കാം. ജില്ലാതിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ബാംഗ്ലൂരില്‍ സോണല്‍ തിരഞ്ഞെടുപ്പും തുടര്‍ന്ന് ദേശീയ തിരഞ്ഞെടുപ്പും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗെയില്‍ മികച്ച പരിശീലനത്തിനായി സ്‌പോണ്‍സര്‍ ചെയ്യും. രജിസ്‌ട്രേഷനായി 94470 756 75 (രാജ് മോഹന്‍) നമ്പറില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍മാരായ രാജീവ് ഗേ ാപാല്‍, ഋഷിപല്‍പ്പു പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക