|    Jan 18 Wed, 2017 9:50 am
FLASH NEWS

ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ച് എസ്ഡിപിഐ

Published : 1st October 2016 | Posted By: SMR

SDPI-mirror

ന്യൂഡല്‍ഹി: രാജ്യത്തെ സംരക്ഷിക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വാത്മനാ പിന്തുണ നല്‍കുന്നതായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായത് വേദനിപ്പിക്കുന്നതാണെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യക്കെതിരേ ആണവാക്രമണ ഭീഷണി മുഴക്കിയ പാകിസ്താന്‍ പ്രതിരോധമന്ത്രി മുഹമ്മദ് ആസിഫ് ഖവാജയുടെ നടപടി അനുചിതവും ഭീരുത്വപ്രകടനവുമാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ ഇപ്പോഴും തുറന്ന് കിടക്കുകയാണെന്ന് പ്രതീക്ഷിക്കുന്നത്. അതിലൂടെ എല്ലാ തര്‍ക്കങ്ങളും പരിഹരിച്ച് മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്നാണ് കരുതുന്നത്. സൈന്യത്തെക്കുറിച്ചോര്‍ത്ത് രാജ്യമെങ്ങും അഭിമാനിക്കുന്നതായും ശത്രുക്കള്‍ക്കെതിരേ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമെന്നും എ സഈദ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 554 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക