|    Jun 19 Tue, 2018 12:55 am
Home   >  Todays Paper  >  page 10  >  

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍: സൈക്കിളില്‍ പ്രചാരണവുമായി അബ്ദുര്‍റഹ്മാന്‍

Published : 2nd October 2016 | Posted By: SMR

തൃക്കരിപ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പ്രചാരണത്തിന് സൈക്കിള്‍ യാത്രയുമായി ചങ്ങനാശ്ശേരി സ്വദേശി അബ്ദുര്‍റഹ്മാന്‍. കാസര്‍കോട് മുതല്‍ എറണാകുളം വരെയാണ് സൈക്കിളില്‍ സഞ്ചരിച്ച് ഐഎസ്എല്‍ ഫുട്‌ബോളിനു പ്രചാരണം നടത്തുന്നത്.2013ല്‍ കൊച്ചിയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സൈക്കിള്‍ പ്രചാരണം നടത്തി ഇദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു.
മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിന്റെ സഹായിയായി 14 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.ഇതിനുശേഷം എഫ്‌സി കൊച്ചിന്‍ നിലവില്‍വന്നപ്പോള്‍ ടീമിന്റെ ഒപ്പം നിന്നു. വിവ കേരളാ, ഈഗിള്‍ എഫ്‌സി തുടങ്ങിയ ടീമുകള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം തിരുവനന്തപുരം പരിശീലനം തുടങ്ങിയ ദിവസം ക്യാംപില്‍ പന്തുകൊണ്ട് അഭ്യാസം നടത്തി മുഖ്യ പരിശീലകന്‍ കോപ്പലിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
സൈക്കിള്‍ പ്രചാരണത്തിന്റെ ഉദ്ഘാടനം തൃക്കരിപ്പൂരില്‍ എസ്ബിടിയുടെ സന്തോഷ് ട്രോഫി താരം ടി സജിത്ത് നിര്‍വഹിച്ചു. അക്കാദമി സെക്രട്ടറി സി ദാവൂദ് റഹ്മാനുള്ള ഉപഹാരം നല്‍കി. കോച്ചുമാരായ അഹ്മദ് റാഷിദ്, എം മഹറൂഫ്, എം പവിത്രന്‍, പി സുരേഷ്‌കുമാര്‍ സംസാരിച്ചു. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഹോം മല്‍സരം നടക്കുന്ന അഞ്ചിനു രാവിലെ കൊച്ചിയില്‍ സൈക്കിള്‍ യാത്ര എത്തിച്ചേരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss