|    Jul 23 Mon, 2018 1:15 pm
FLASH NEWS
Home   >  Sports  >  Football  >  

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) നവംബര്‍ 17 ന് കിക്കോഫ്

Published : 22nd September 2017 | Posted By: ev sports

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോളിന്റെ നാലാം സീസണ് നവംബര്‍ 17ന് തുടക്കമാകും. കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സും നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത (അമര്‍തോമര്‍ കൊല്‍ക്കത്ത)യുമാണ് ആദ്യ പോരാട്ടത്തില്‍ മുഖാമുഖം വരിക. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ആദ്യ മല്‍സരം.
നവംബര്‍ പകുതിയില്‍ ആരംഭിക്കുന്ന സീസണ്‍ മാര്‍ച്ചിലാണ് അവസാനിക്കുക. ലീഗില്‍ ഹോം,എവേ മല്‍സരങ്ങളിലായി പത്ത് ടീമുകളും കൂടി 90 മല്‍സരങ്ങളാണ് കളിക്കുന്നത്. അതിനു ശേഷം രണ്ടു പാദങ്ങളിലായി സെമിഫൈനലും ഒടുവില്‍ കലാശപ്പോരാട്ടവും നടക്കും. 10 ടീമുകളാണ് നാലാം സീസണില്‍ മാറ്റുരക്കുന്നത്. ബംഗളൂരു എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി ടീമുകളാണ് ഈ സീസണിലെ പുതുമുഖങ്ങള്‍. പതിനെട്ടിന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡ് എഫ്‌സി പുതുമുഖമായ ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. മാര്‍ച്ച് നാല് വരെയാണ് ആദ്യ റൗണ്ടിലെ മല്‍സരങ്ങള്‍. ഫൈനല്‍ മല്‍സരങ്ങളുടെ തീയ്യതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും.
കേരളബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് നവംബര്‍ 24ന് നടക്കും. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിച്ച സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയാണ് പുറത്തുനിന്നുള്ള ആദ്യ ടീമായി കൊച്ചിയില്‍ കളിക്കാനെത്തുന്നത്.
166 അഭ്യന്തര താരങ്ങളേയും 77 അന്താരാഷ്ട്ര താരങ്ങളെയുമാണ് ഇത്തവണത്തെ ക്ലബ്ബുകള്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇതിനായി 132.75 കോടി രൂപയാണ് വിപണിയില്‍ ചെലവഴിച്ചിട്ടുള്ളത്. മുന്‍സീസണില്‍ നിന്നു വ്യത്യസ്ഥമായി പരമാവധി അഞ്ചു വിദേശതാരങ്ങളെ മാത്രമായിരിക്കും ഇത്തവണ അന്തിമ ഇലവനില്‍ ടീമിന് കളിപ്പിക്കാനാവുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss