|    Apr 27 Thu, 2017 6:24 pm
FLASH NEWS

ഇന്ത്യന്‍ സിനിമകളുടെ വിലക്ക് പാകിസ്താന്‍ നീക്കുന്നു

Published : 26th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനിലെ തിയേറ്റര്‍ ഉടമകള്‍ കൊണ്ടുവന്ന വിലക്ക് പിന്‍വലിക്കാന്‍ തയ്യാറെടുക്കുന്നു. പാക് സിനിമക്കാര്‍ക്കെതിരായുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ നിലപാടിനെ തള്ളിയ ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനമാണ് പാക് തിയേറ്റര്‍ ഉടമകളുടെ നിലപാടു മാറ്റത്തിനു പിന്നില്‍.
ഇന്ത്യന്‍ സേനയുടെ നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്, ഇത്തരമൊരു തീരുമാനം തങ്ങളുടെ പുനര്‍ വിചിന്തനത്തിന് കാരണമായെന്നും തീയേറ്റര്‍ അധികൃതര്‍ വ്യക്തമാക്കി. പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ച ഏ ദില്‍ ഹേ മുശ്കില്‍ എതിര്‍പ്പുകള്‍ മറികടന്ന് പ്രദര്‍ശിപ്പിക്കുന്നതിന് സംരക്ഷണം നല്‍കി മുംബൈ പോലിസും ഇന്ത്യന്‍ സര്‍ക്കാരും കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പാക് താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരേയും വിലക്കിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ഇന്ത്യന്‍ സിനിമകള്‍ക്കെതിരായ പാക് തിയേറ്റര്‍ ഉടമകളുടെ വിലക്ക് ഉണ്ടായത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day