|    May 26 Fri, 2017 5:40 am
FLASH NEWS

ഇന്ത്യന്‍ സമ്പന്നരില്‍ പതഞ്ജലിയുടെ ബാലകൃഷ്ണയും

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയിലെ അതി സമ്പന്നരുടെ പട്ടികയില്‍ യോഗഗുരു രാംദേവിന്റെ അടുത്ത സഹായിയും പതഞ്ജലി ആയുര്‍വേദിന്റെ സഹസ്ഥാപകനുമായ ബാലകൃഷ്ണയും. ഫോര്‍ബ്‌സ് മാഗസിനാണ് ഇന്ത്യയിലെ 100 അതി സമ്പന്നരുടെ സര്‍വെ ലിസ്റ്റ് പുറത്തുവിട്ടത്.
16000 കോടി രൂപയുടെ ആസ്തിയുമായി അതി സമ്പന്നരുടെ പട്ടികയില്‍ 48ാം സ്ഥാനത്താണ് ബാലകൃഷണ. പതഞ്ജലി ആയുര്‍വേദിന്റെ കഴിഞ്ഞവര്‍ഷത്തെ സാമ്പത്തിക ഭദ്രത 5000 കോടി രൂപയുടേതായിരുന്നു.
പതഞ്ജലിയില്‍ രാംദേവിന് ഷെയര്‍ ഇല്ലെന്നും ബാലകൃഷ്ണ നോക്കി നടത്തുന്ന സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മാത്രമാണ് അദ്ദേഹമെന്നുമാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day