|    Oct 16 Tue, 2018 8:55 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകരുന്നു : ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യ വന്‍ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നതെന്ന് മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. നോട്ട് നിരോധനവും ചരക്കു സേവന നികുതി നടപ്പാക്കിയതിന്റെയും അനന്തര ഫലമായാണ് സമ്പദ്‌വ്യവസ്ഥ വന്‍ തകര്‍ച്ച നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും സമ്പദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്ത രീതിയെ സിന്‍ഹ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ചരക്കു സേവന നികുതി തെറ്റായ രീതിയില്‍ വിഭാവനം ചെയ്തു നടപ്പാക്കിയതാണ്. നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത ദുരന്തമാണ്. ഇവ മൂലം ഇന്ത്യയിലെ ചെറുകിട വ്യാപാരമേഖല പൂര്‍ണമായും തകര്‍ന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെട്ടു. ഇപ്പോള്‍ പുറത്തുവന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് തെറ്റാണ്. യാഥാര്‍ഥ്യം ഇതിലും പരിതാപകരമാണ്. ബിജെപി പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ പ്രതിഷേധിച്ച കാര്യങ്ങള്‍ക്കൊക്കെ ഇപ്പോള്‍ മറുപടി പറയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ‘എനിക്ക് ഇപ്പോള്‍ സംസാരിക്കേണ്ടതുണ്ട്’ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് സിന്‍ഹ നിലപാട് വ്യക്തമാക്കിയത്.സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജയ്റ്റ്‌ലി പരാജയപ്പെട്ടു. ജയ്റ്റ്‌ലി ഉണ്ടാക്കിയ കുഴപ്പങ്ങള്‍ക്കെതിരേ ഇനിയും സംസാരിച്ചില്ലെങ്കില്‍ രാജ്യത്തോടുള്ള  ചുമതലയില്‍ താന്‍ പരാജയപ്പെടും. ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരമാണ് താന്‍ പറയുന്നത്. അവരൊന്നും ഇക്കാര്യം തുറന്നുപറയാത്തത് ഭയം കൊണ്ടാണെന്നും സിന്‍ഹ വ്യക്തമാക്കി. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉദ്യോഗസ്ഥരുടെ റെയ്ഡ്‌രാജിനെതിരേ പ്രതിഷേധിച്ചിരുന്നു. ഇന്നത് ഉത്തരവുകളായി മാറിയിരിക്കുന്നു. നോട്ട് നിരോധന ശേഷം ദശലക്ഷക്കണക്കിനു ജനങ്ങളുടെ വിധി നിര്‍ണയിക്കുന്ന കേസുകളാണ് ആദായനികുതി വകുപ്പിനു കൈകാര്യം ചെയ്യാനുള്ളത്. ദാരിദ്ര്യം വളരെ അടുത്തു നിന്നു കാണാന്‍ സാധിച്ചിട്ടുണ്ടെന്നാണ് മോദി വ്യക്തമാക്കിയത്. എല്ലാ ഇന്ത്യക്കാരെയും ഈ ദാരിദ്ര്യത്തിലും പട്ടിണിയിലും ആക്കാന്‍ വേണ്ടിയാണ് ധനമന്ത്രി ഓവര്‍ടൈം പണിയെടുക്കുന്നതെന്നും സിന്‍ഹ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss