|    May 27 Sat, 2017 4:26 am
FLASH NEWS

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമെന്ന് ലോകബാങ്ക്

Published : 5th October 2016 | Posted By: SMR

വഷിങ്ടണ്‍: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമെന്ന് ലോകബാങ്ക്. തെക്കന്‍ ഏഷ്യ സാമ്പത്തിക വളര്‍ച്ചയുടെ കേന്ദ്രമെന്ന് നിരീക്ഷിക്കവെ 2017ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.7 ശതമാനം നേട്ടം കൈവരിക്കുമെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും കയറ്റുമതിയിലെ വളര്‍ച്ചയും സ്വകാര്യ നിക്ഷേപവും സാമ്പത്തിക മേഖലയില്‍ ശക്തി കൈവരിക്കാന്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി. കാര്‍ഷികമേഖലയിലെ വളര്‍ച്ചയും നേട്ടമായി.
അതേസമയം, ദാരിദ്ര്യവും പോഷകാഹാരക്കുറവും വളര്‍ച്ചയ്ക്കു തിരിച്ചടിയാവുന്നുണ്ട്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാത്തത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാവുന്നതായി ലോകബാങ്ക് നിരീക്ഷിക്കുന്നു. അടുത്ത വര്‍ഷം സുരക്ഷിത സ്ഥാനത്ത് എത്തിച്ചേരുന്നതിന് ഈ മേഖലകളിലെ വളര്‍ച്ച ഇന്ത്യക്ക് അനിവാര്യമാണ്. ചൈന അടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തികവളര്‍ച്ചയില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്നതായി ലോകബാങ്ക് നിരീക്ഷിച്ചു. ഇന്ത്യയുടെ മുന്നേറ്റത്തിന് മറ്റെന്തിനേക്കാളുപരി ദാരിദ്ര്യനിര്‍മാര്‍ജനം അനിവാര്യമാണ്.
സ്ത്രീ സുരക്ഷയ്ക്കും ആദിവാസി സുരക്ഷയ്ക്കും രാജ്യം പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഈ മേഖലകളിലെ പിന്നാക്കാവസ്ഥ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് തിരിച്ചടി നല്‍കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day