|    Apr 20 Fri, 2018 2:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യന്‍ സത്രം ഉടമ യുഎസില്‍ വെടിയേറ്റു മരിച്ചു

Published : 13th November 2017 | Posted By: fsq

 

വാഷിങ്ടണ്‍: നോര്‍ത്ത് കരോലിനയിലെ ഫയെറ്റിവില്ലെയില്‍ ഇന്ത്യക്കാരനായ സത്രം ഉടമ വെടിയേറ്റു മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ല സ്വദേശി— ആകാശ് തലത്തിയാണ് വെടിയേറ്റുമരിച്ചത്. സത്രത്തില്‍ നടന്ന നിശാ പാര്‍ട്ടിക്കിടെ സുരക്ഷാ ജീവനക്കാരനും പാര്‍ട്ടിക്കുവന്നയാളും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. മോശം പെരുമാറ്റം കാരണം സത്രത്തില്‍  പാര്‍ട്ടിക്കെത്തിയവരിലൊരാളോട്്് സുരക്ഷാ ജീവനക്കാരന്‍ പുറത്തുപോവാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ സുരക്ഷാ ജീവനക്കാരോട് തര്‍ക്കിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പോലിസ് അറിയിച്ചു.  ആകാശ് തലത്തിയുടെ കുടുംബത്തിന് എല്ലാവിധ സഹായവും ചെയ്യുമെന്ന്് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss