|    Dec 15 Sat, 2018 9:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുതിയ ഗ്രഹത്തെ കണ്ടെത്തി

Published : 9th June 2018 | Posted By: kasim kzm

ചെന്നൈ: അഹ്മദാബാദിലെ ഫിസിക്കല്‍ റിസേര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ പുതിയ ഗ്രഹം കണ്ടെത്തി. ഏകദേശം ഭൂമിയുടെ 27 മടങ്ങ് വലുപ്പവും ആറുമടങ്ങ് വ്യാസവുമുള്ള ഗ്രഹമാണ് കണ്ടെത്തിയത്. ഭൂമിയില്‍ നിന്ന് ഏകദേശം 600 പ്രകാശവര്‍ഷം അകലെയാണ് ഗ്രഹം സ്ഥിതിചെയ്യുന്നത്.
ഈ കണ്ടുപിടിത്തത്തോടെ സൂര്യനു ചുറ്റുമുള്ള ഗ്രഹഗവേഷണ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ പ്രവേശിച്ചു. എപിക് 211945201 എന്നാണ് ഗവേഷകര്‍ പുത്തന്‍ ഗ്രഹത്തിനു നല്‍കിയ പേര്. 19.5 ദിവസംകൊണ്ട് ഗ്രഹം സൂര്യനെ ഭ്രമണം ചെയ്യും. 600 ഡിഗ്രി സെല്‍ഷ്യസാണ് പുത്തന്‍ ഗ്രഹത്തിലെ അന്തരീക്ഷ ഊഷ്മാവ്. സൂര്യനോട് ഭൂമിയേക്കാള്‍ ഏഴുമടങ്ങ് അടുത്താണ് ഗ്രഹത്തിന്റെ സ്ഥാനം. ഈ കണ്ടുപിടുത്തം സൂര്യനോട് ചേര്‍ന്നു നില്‍ക്കുന്ന സൂപ്പര്‍ നെപ്ട്യൂണ്‍ പോലുള്ള ഗ്രഹങ്ങളുടെ ഘടന മനസ്സിലാക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രഞ്ജരുടെ നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss