|    Mar 30 Thu, 2017 6:22 am
FLASH NEWS

ഇന്ത്യന്‍ വെല്‍സ് കിരീടം ഫെഡറര്‍ക്ക്

Published : 21st March 2017 | Posted By: fsq

 

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ടെന്നിസ് കോര്‍ട്ടിലും ഫെഡറര്‍ വിസ്മയം. ഇന്ത്യന്‍ വെല്‍സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ നാട്ടുകാരനായ സ്റ്റാന്‍ വാവ്‌റിങ്കയെ മുട്ടുകുത്തിച്ച് ഫെഡറര്‍ക്ക് കിരീടം. ആവേശം നിറഞ്ഞ്  നിന്ന മല്‍സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തന്റെ അഞ്ചാം ഇന്ത്യന്‍ വെല്‍സ് കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 6-4, 7-5.ഇന്ത്യന്‍ വെല്‍സ് കിരീടം ഏറ്റവും കൂടുതല്‍ നേടിയ താരമെന്ന റെക്കോഡും നൊവാക് ജോകോവിച്ചിനൊപ്പം ഇനി ഫെഡറര്‍ പങ്കിടും. ഇരുവരും അഞ്ച് തവണയാണ് ഇന്ത്യന്‍ വെല്‍സ് കിരീടം നേടിയിട്ടുള്ളത്. 2004, 2005, 2006, 2012 വര്‍ഷങ്ങളിലാണ് ഫെഡറര്‍ ഇതിനു മുമ്പ് കിരീടം കൈപ്പിടിയിലൊതുക്കിയത്. ഇതുകൂടാതെ മാസ്റ്റേഴ്‌സ് ടൈറ്റില്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ എടിപി താരമെന്ന റെക്കോഡും ഇനി ഫെഡറര്‍ക്കൊപ്പമാണ്. 2004ല്‍ സിന്‍സിനാറ്റി ഓപണ്‍ നേടിയ അഗാസിയുടെ റെക്കോഡാണ് 35കാരനായ ഫെഡറര്‍ തിരുത്തി എഴുതിയത്. കരിയറിലെ 90ാം കിരീടമാണ് ഇന്ത്യന്‍ വെല്‍സിലൂടെ ഫെഡറര്‍ സ്വന്തമാക്കിയത്. പരിക്കിനെത്തുടര്‍ന്ന് നീണ്ട നാളുകളായി ടെന്നിസില്‍ നിന്ന് വിട്ടുനിന്ന ഫെഡറര്‍ ആസ്‌ത്രേലിയന്‍ ഓപണിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ആസ്‌ത്രേലിയന്‍ ഓപണ്‍ ഫൈനലില്‍ റാഫേല്‍ നദാലിനെ തകര്‍ത്ത് തന്റെ 18ാം ഗ്രാന്റ് സ്ലാം കിരീടമാണ് ഫെഡറര്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ഇന്ത്യന്‍ വെല്‍സ് നാലാം റൗണ്ടിലും തന്റെ കരുത്തനായ എതിരാളിയെ ഫെഡറര്‍ തോല്‍പിക്കുകയുണ്ടായി. വനിതാ വിഭാഗത്തില്‍ എലീന വെസ്‌നിനയും ജേതാവായി. ഫൈനലില്‍ രണ്ട് തവണ ഗ്രാന്റ് സ്ലാം കിരീടം ചൂടിയ റഷ്യയുടെ സിറ്റ്‌ലന കുസറ്റ്‌സോവയെ തകര്‍ത്താണ് എലീന വനിതാ സിംഗിള്‍സ് കിരീടം നേടിയെടുത്തത്. വാശിയേറിയ പൊരാട്ടത്തിനൊടുവില്‍ 6-7, 7-5, 6-4 എന്ന സ്‌കോറിനാണ് എലീന വിജയം പിടിച്ചടക്കിയത്. ലോക 15ാം നമ്പര്‍ താരമായ എലീന മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന മല്‍സരത്തിനൊടുവിലാണ് ലോക എട്ടാം നമ്പര്‍ താരമായ കുസറ്റ്‌സോവയെ കീഴടക്കിയത്.—

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day