ഇന്ത്യന്‍ വനിതാ ഇതിഹാസം ബെംബെം ദേവി കളി നിര്‍ത്തി
Published : 2nd January 2016 | Posted By: SMR
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഫുട്ബോളിലെ ഇതിഹാസതാരമായി വിലയിരുത്തപ്പെടുന്ന ബെംബെം ദേവി വിരമിച്ചു. പുതുവര്‍ഷത്തിനു തലേദിവസം തികച്ചും അപ്രതീക്ഷിതമായാണ് 35കാരി കളി നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്.
”2015ലെ അവസാന ദിനമാണിത്. ഇതേ ദിവസം തന്നെ ഞാന്‍ ഫുട്ബോളിനോടും വിടചൊല്ലുകയാണ്. ഇത്രയും മികച്ച കരിയര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചത് ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. 20 വര്‍ഷം രാജ്യത്തെയും 24 വര്‍ഷം സംസ്ഥാനത്തെ യും പ്രതിനിധീകരിക്കാന്‍ എനിക്കു കഴിഞ്ഞു. വരാനിരിക്കുന്ന 21ാമത് സീനിയര്‍ ദേശീയ ചാംപ്യന്ഷിപ്പായിരിക്കും എന്റെ അവസാന ടൂര്‍ണമെന്റ്. കളിക്കളത്തില്‍ ചെലവിട്ട ഓരോ നിമിഷവും ഞാന്‍ ഏറെ ആസ്വദിച്ചിട്ടുണ്ട്”- ബെംബം ദേവി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യന്‍ വനിതാ ഫുട്ബോളിലെ അവിഭാജ്യഘടകമായിരുന്നു മണിപ്പൂരുകാരിയായ താരം. വിദേശ ലീഗിലും ബെംബെം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2014ല്‍ മാലദ്വീപിലെ ക്ലബ്ബായ ന്യൂ റേഡിയന്റിനുവേണ്ടിയാണ് താരം കളിച്ചത്. മൂന്നു മല്‍സരങ്ങളില്‍ നിന്ന് ആറു ഗോളുകള്‍ നേടിയ ബെംബെം ടൂര്‍ണമെന്റിലെ ടോപ്സ്കോറര്‍ പദവി യും സ്വന്തമാക്കിയിരുന്നു.
ഇന്ത്യക്കായി 18 മല്‍സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് ബെംബെം ദേവിയുടെ സമ്പാദ്യം. 2001, 13 വര്‍ഷങ്ങളില്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബെംബെമിനെ തേടിയെത്തിയിട്ടുണ്ട്. 2010ല്‍ സൗത്ത് ഏഷ്യന്‍ ഗെയിംസിലും 12ല്‍ സാഫ് ചാംപ്യന്‍ഷിപ്പിലും ജേതാക്കളായ ടീമില്‍ അംഗമാവാനും താരത്തിനു സാധിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.