|    Dec 12 Tue, 2017 9:44 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യന്‍ വംശജ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Published : 5th December 2017 | Posted By: kasim kzm

കോസ്റ്റ റിക്ക: ഇന്ത്യന്‍ വംശജയായ യുഎസ് വിനോദസഞ്ചാരി സ്‌കൂബ ഡൈവിങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രോഹിന ഭണ്ഡാരി (49) ആണു കൊല്ലപ്പെട്ടത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ഇവര്‍.  കോസ്റ്ററിക്ക തീരത്തുനിന്നു മാറിയുള്ള കൊക്കോസ് ഐലന്‍ഡ് ദേശീയ പാര്‍ക്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സ്‌കൂബ ഡൈവിങ്ങിനു ശേഷം മുകളിലേക്ക് നീന്തിക്കൊണ്ടിരിക്കെയാണ് സ്രാവ് ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന ഡൈവിങ് ഗൈഡ് സ്രാവിനെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇരുകാലുകളിലും ആഴത്തിലുള്ള മുറിവുകളേറ്റാണു രോഹിനയുടെ മരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക