|    Nov 21 Wed, 2018 5:49 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യന്‍ വംശജന് മാത്‌സ് ഒളിംപ്യാഡ് പുരസ്‌കാരം

Published : 12th August 2018 | Posted By: kasim kzm

ലണ്ടന്‍: ഇന്റര്‍നാഷനല്‍ മാത്‌സ് ഒളിംപ്യാഡ് പുരസ്‌കാരം ഇന്ത്യന്‍ വംശജനായ 17കാരന്‍ അഗ്നിജോ ബാനര്‍ജിക്ക്. റൊമാനിയയില്‍ നടന്ന മല്‍സരത്തില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ചാണ് അഗ്നിജോ ബാനര്‍ജി മല്‍സരിച്ചത്. കണക്കുമായി ബന്ധപ്പെട്ട ആറു ചോദ്യങ്ങള്‍ക്ക് എട്ടുമണിക്കൂര്‍ എന്ന റെക്കോഡ് സമയത്തില്‍ ബാനര്‍ജി ഉത്തരം കണ്ടെത്തി. യുഎസ് പൗരനായ ജയിംസ് ലിന്നും അഗ്നിജോ ബാനര്‍ജിക്കൊപ്പം പുരസ്‌കാരം പങ്കിട്ടു. 107 രാജ്യങ്ങളില്‍ നിന്നായി 600 മല്‍സരാര്‍ഥികളാണ് ഒളിംപ്യാഡില്‍ പങ്കെടുത്തത്. നേരത്തേ അഗ്നിജോ ബാനര്‍ജിയുടെ ഐക്യു നിലവാരം 162 ആണെന്നു കണ്ടെത്തിയിരുന്നു. ഇത് സ്റ്റീഫന്‍ ഹോക്കിന്‍സ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ എന്നിവരെക്കാള്‍ ഉയര്‍ന്ന ഐക്യു നിലവാരമാണ്. സ്‌കോട്ട്‌ലാന്‍ഡിലെ നൈന്‍വെല്‍സില്‍ താമസമാക്കിയ ബാനര്‍ജി ട്രിനിറ്റി കോളജിലാണ് പഠിക്കുന്നത്. കൊല്‍ക്കത്ത സ്വദേശികളാണ് മാതാപിതാക്കള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss