|    May 30 Tue, 2017 4:58 pm
FLASH NEWS

ഇന്ത്യന്‍ വംശജന്‍ യുഎസ് സര്‍വകലാശാലാ ഡീന്‍

Published : 14th July 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് സര്‍വകലാശാല നോര്‍ത്ത് ടെക്‌സസ് കോളജ് ഓഫ് ഇന്‍ഫര്‍മേഷന്റെ ഡീന്‍ ആയി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കിന്‍ഷുക് ചുമതലയേല്‍ക്കും. രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയ കിന്‍ഷുക് സ്‌കോട്ട്‌ലന്റിലെ സ്ട്രാത്‌ക്ലൈഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ കംപ്യൂട്ടര്‍ എയ്ഡഡ് എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദവും ഇംഗ്ലണ്ടിലെ ഡീ മോണ്‍ഫോര്‍ട്ട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിരുന്നു. 2010 മുതല്‍ കാനഡയിലെ ആല്‍ബെര്‍ട്ടയില്‍ അസോഷ്യേറ്റ് ഡീനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day