|    Nov 19 Mon, 2018 11:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ത്യന്‍ മുസ്‌ലിം ചരിത്രകൃതി കാന്തപുരം ഷാര്‍ജ സുല്‍ത്താന് സമ്മാനിച്ചു

Published : 1st November 2018 | Posted By: kasim kzm

ഷാര്‍ജ: ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തെക്കുറിച്ച് അറബിയി ല്‍ രചിച്ച പുസ്തകം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഷാര്‍ജ സുല്‍ത്താന്‍ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബി ന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് സമ്മാനിച്ചു. ഈജിപ്തിലെ അ ല്‍ അസ്ഹര്‍ ലൈബ്രറി പ്രസിദ്ധീകരിച്ച പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ ഉദ്ഘാടനച്ചടങ്ങിലാണ് കൈമാറിയത്.
ഇന്നലെ ആരംഭിച്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുസ്തക പ്രദര്‍ശന-വില്‍പന മേളയാണ്. 11 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ ലോകത്തെ 1600 ലധികം പ്രസാധകരാണ് പങ്കെടുക്കുന്നത്.ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള മുസ്‌ലിം പണ്ഡിതരുടെ രേഖകളും ആധുനിക അക്കാദമിക വിവരണങ്ങളുമെല്ലാം ഉള്‍പ്പെടുത്തി തയ്യാറാക്കിയ തന്റെ കൃതി സുല്‍ത്താന് സമ്മാനിക്കാനായതില്‍ സന്തോഷമുണ്ട്. അറിവിന്റെയും അക്ഷരങ്ങളുടെയും ഭരണാധികാരിയാണ് അദ്ദേഹം. വായനയ്ക്കും എഴുത്തിനും മൂല്യം കല്‍പിക്കുന്ന ഭരണാധികാരികള്‍ ചരിത്രത്തെയും സംസ്‌കാരത്തെയും പുതുമയോടെ കെട്ടിപ്പടുക്കുന്നവരാണ്- കാന്തപുരം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss