|    Jan 24 Tue, 2017 2:40 am

ഇന്ത്യന്‍ മുസ്‌ലിംകള്‍ ഐഎസിന് എതിര്: രാജ്‌നാഥ് സിങ്

Published : 29th December 2015 | Posted By: SMR

ന്യൂഡല്‍ഹി: ഐഎസില്‍ ചേരുന്നതില്‍നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുന്നത് ഇന്ത്യയിലെ മുസ്‌ലിംകള്‍ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഹൈദരാബാദിലെ മൗലാനാ ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാല ലഖ്‌നോവില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ് ഇന്ന് കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് താന്‍ പറയുന്നത് ശരിയായ പാതയില്‍ നിന്ന് തങ്ങളുടെ കുട്ടികള്‍ വഴിതെറ്റുമ്പോള്‍ അവരെ തടയുന്ന മുസ്‌ലിംകളുള്ള ഏക രാജ്യം ഇന്ത്യയാണ്.
ഐഎസിന് ഇന്ത്യയില്‍ ആധിപത്യം നേടാനാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായവും സംസ്‌കാരവും ഇന്ത്യക്കാരില്‍ സഹിഷ്ണുത വളര്‍ത്തുന്നുണ്ടെന്നും അത്തരം വിദ്യാഭ്യാസവും സംസ്‌കാരവും നിലനിര്‍ത്തപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക