|    Jul 21 Fri, 2017 6:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇന്ത്യന്‍ മുസ്‌ലിംകളുടെ കര്‍മഭൂമി ഇന്ത്യ തന്നെ: ഇ എം അബ്ദുറഹ്മാന്‍

Published : 8th August 2016 | Posted By: SMR

ആലപ്പുഴ: ഇന്ത്യന്‍ മുസ്‌ലിംകളുടെ ഏറ്റവും വലിയ വെല്ലുവിളി സംഘപരിവാര ഫാഷിസമാണെന്നും അതിനെതിരേ അണിനിരക്കുകയാണ് ഇവിടെയുള്ള മുസ്‌ലിംകളുടെ ബാധ്യതയെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്‍മാന്‍ ഇഎം അബ്ദുറഹ്മാന്‍ പറഞ്ഞു. ഇര്‍ഷാദ് ഓഡിറ്റോറിയത്തില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പശുവിന്റെ പേരില്‍ രാജ്യത്ത് മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരേ നടക്കുന്ന സംഘപരിവാര ഭീകരത ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡന്റ് കെ എസ് സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സംസ്ഥാന സമിതി അംഗം സലീം കരമന, ജില്ലാ സെക്രട്ടറി എം എസ് നവാസ് നൈന, സൈനുദ്ദീന്‍ മൗലവി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക