|    Feb 28 Tue, 2017 9:08 am
FLASH NEWS

ഇന്ത്യന്‍ മാധ്യമങ്ങള്‍ മുസ്ലീം ദലിതുകള്‍ക്കെതിരെ നിഷേധാത്മകമായ വാര്‍ത്തകള്‍ നല്‍കുന്നു

Published : 22nd October 2016 | Posted By: mi.ptk

amu

ഷാര്‍ജ:  ഇന്ത്യന്‍ മാധ്യമങ്ങള്‍ മുസ്ലിംങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരായി സ്ഥിരമായി സ്റ്റീരിയോ ടൈപ്പ് വാര്‍ത്തകള്‍ മാത്രം നല്‍കുകയാണന്നന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ പ്രസിദ്ധീകരണമായ ടുസര്‍ക്കിള്‍ സ്ഥാപകനും സി.ഇ.ഒ.യുമായ ഖാഷിഫ് ഉല്‍ ഹുദ പറഞ്ഞു. അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ (എ.എം.യു)സ്ഥാപകനായ സര്‍ സയ്യിദ് അഹമ്മദ് അലി ഖാന്റെ 199 ജ•ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ.യിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എംപവര്‍മെന്റ് കോണ്‍ഫറന്‍സ് എന്ന പേരിലാണ് ജ•ദിനം ആഘോഷിച്ചത്. ഇന്ത്യയില്‍ മുസ്ലിംങ്ങളും പിന്നാക്ക വിഭാഗങ്ങളും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നിലാകുമെന്ന് നേരത്തെ തന്നെ സര്‍ സയ്യിദിന് മനസ്സിലാക്കിയിരുന്നതായി എ.എം.യു. അലുമ്‌നി ഫോറം പ്രസിഡന്റ് ഖുതുബുര്‍ റഹ്മാന്‍ പറഞ്ഞു. രാജ്യത്ത് വ്യാപകമായ അനീതി നില നില്‍ക്കുന്നതിന് കാരണം രാഷ്ട്രീയ നേതാക്കളാന്നും. മുസ്ലിം നേതാക്കളും ഒന്നിനും കൊള്ളാത്തവരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രമുഖ പത്ര പ്രവര്‍ത്തക റാണ അയ്യൂബ് പറഞ്ഞു്. ഗുജറാത്തിലെ കലാപത്തെ കുറിച്ച് വളരെ പ്രയാസപ്പെട്ട് 8 മാസം കൊണ്ടുണ്ടാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് തനിക്ക് മാനസിക ചികില്‍സ തേടി പോകേണ്ട ഗതി വന്നെന്നും അവര്‍ പറഞ്ഞു. 10 ലക്ഷം ബാങ്ക് ലോണെടുത്താണ് തന്റെ അനുഭവം പുസ്ത രൂപത്തിലാക്കിയതെന്നും അവര്‍ പറഞ്ഞു. മുസ്ലിം ന്യൂനപക്ഷങ്ങളെ മുഖ്യധാരയില്‍ കൊണ്ടു വരാതെ ഇന്ത്യക്ക് ഉയര്‍ന്ന് വരാന്‍ കഴിയില്ലെന്ന് ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അശോക് ചൗധരി പറഞ്ഞു. ഈ സമൂഹം ഇപ്പോഴും സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ ഏറ്റവും താഴെയാണ് ഇതിനാണ് മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോണ്‍ഗ്രസ്സ് നേതാവ് സഫര്‍ അലി നഖ്‌വി, പ്രൊഫസര്‍ സയീദ് അലി കരീമും സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 225 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day