|    Dec 11 Tue, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു

Published : 14th November 2018 | Posted By: kasim kzm

കൊച്ചി: ഭീകരപ്രവര്‍ത്തനങ്ങളും കള്ളക്കടത്തും മയക്കുമരുന്നു കടത്തും ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ വര്‍ധിച്ചുവരുകയാണെന്നും ഇതു തടയാന്‍ കൂടുതല്‍ ശക്തമായ സുരക്ഷ വേണമെന്നും വിവിധ രാജ്യങ്ങളിലെ നാവികസേനാ മേധാവികള്‍. ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിംപോസിയത്തിന്റെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചി ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച സെമിനാറില്‍ ‘ഇന്ത്യന്‍ സമുദ്രമേഖലയില്‍ വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലാണു നാവികസേനാ മേധാവികള്‍ ഇക്കാര്യം വിശദീകരിച്ചത്.
തീരസുരക്ഷയ്ക്കായി രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം വേണം. സമുദ്രമേഖല കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ശക്തമായ സുരക്ഷ ആവശ്യമാണെന്നും സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss