|    Jun 18 Mon, 2018 8:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യന്‍ ഭരണഘടന പോലുംആക്രമിക്കപ്പെടുന്നു: രാഹുല്‍ ഗാന്ധി

Published : 29th December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യന്‍ ഭരണഘടന പോലും ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ പാരമ്പര്യം ബിജെപി നശിപ്പിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയും അടിത്തറയും ബിജെപിയുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ 133ാം സ്ഥാപകദിനത്തില്‍  ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭരണഘടനയ്‌ക്കെതിരെയുള്ള കടന്നുകയറ്റത്തെ  പ്രതിരോധിക്കണം. അത് ഒരോ വ്യക്തികളുടെയും ഭാവി സുരക്ഷിതമാക്കുന്നതിനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നഷ്ടമായ സ്വാതന്ത്ര്യം മടക്കിക്കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സിന്റെ സ്ഥാപക ദിനത്തില്‍ ബിജെപിയെ രൂക്ഷമായാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ബിജെപി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഷ്ട്രീയ നഷ്ടമോ തിരഞ്ഞെടുപ്പ് തോല്‍വിയോ ഉണ്ടാവാം. എന്നാല്‍ സത്യത്തിനു വേണ്ടിയാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും രാഹുല്‍ ഗാന്ധി  പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്,  മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss