|    Oct 18 Wed, 2017 10:24 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ ബൗളിങിനെ പ്രശംസിച്ച് ക്യാപ്റ്റന്‍ ധോണി

Published : 30th August 2016 | Posted By: SMR

ലോഡര്‍ഹില്‍(അമേരിക്ക):  രവിചന്ദ്ര അശ്വിനെയും അമിത് മിശ്രയെയും പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോ ണി. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ട്വന്റി പരമ്പരയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ്  ഓള്‍റൗണ്ടര്‍ അശ്വിനെയും മിശ്രയെയും ധോണി പ്രശംസിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ആവേശത്തെ ആദ്യ ട്വ ന്റി മല്‍സരത്തിലൂടെ മറുപടി പറഞ്ഞ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ബാറ്റിങ് ചൂട് ഇന്ത്യന്‍ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയിരു ന്നു. എന്നാല്‍ രണ്ടാം ട്വന്റിയില്‍ ഇന്ത്യന്‍ ബൗളിങ് നിര കാഴ്ച്ചവച്ച പ്രകടനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് പട തകര്‍ന്നടിഞ്ഞു. 19.4 ഓവറില്‍ 143 റണ്‍സെടുക്കാ നെ വെസ്റ്റ് ഇന്‍ഡീസിനായു ള്ളൂ.
സ്റ്റുവര്‍ട്ട് ബിന്നിക്കു പകരക്കാരനായി ഇറങ്ങിയ മിശ്രയുടെ ബൗളിങ് മികവിലായിരുന്നു  വിന്‍ഡീസിനെ ഇന്ത്യ എറിഞ്ഞിട്ടത്. കളിയില്‍ നാലോവറില്‍ 24 റണ്‍സിന് അമിത് മിശ്ര മൂന്നു വിക്കറ്റെടുത്തു.
അശ്വിന്‍ മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ര ണ്ടു വിക്കറ്റും നേടിയിരുന്നു. തകര്‍ത്തടിച്ചുകളിച്ച ഓപണര്‍ ജോണ്‍സണ്‍ ചാള്‍സിനെ മടക്കി  മിശ്ര ടീമിന് നിര്‍ണായക  ബ്രേക്ത്രൂ നല്‍കിയെന്നും  അശ്വിന്‍ മികച്ച പിന്തുണ നല്‍കിയെന്നും ധോണി പറഞ്ഞു.
രണ്ടു പരമ്പരകളുള്ള മല്‍സരത്തില്‍ മഴ മൂലം രണ്ടാം ട്വന്റി ഉപേക്ഷിച്ചിരുന്നു. ഇന്ത്യന്‍ പ്രകടനം മികച്ചതായിരുന്നുവെന്നും നിര്‍ഭാഗ്യം മൂലമാണ് പരമ്പര നഷ്ടമായതെന്നും ധോണി അഭിപ്രായപ്പെട്ടു.
ആദ്യമായി അമേരിക്കന്‍ മണ്ണില്‍ ടൂര്‍ണമെന്റ് കളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മികച്ച പ്ര കടനം നടത്താന്‍ കഴിഞ്ഞെ ന്നും തുടര്‍ന്നും കൂടുതല്‍ മല്‍സരങ്ങള്‍ അമേരിക്കയില്‍ കളിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും ധോണി പറഞ്ഞു.
അമേരിക്കന്‍ പിച്ച് വളരെ മികച്ചതാണെന്നും കൂടുതല്‍ മല്‍സരങ്ങള്‍ ഇവിടെ പ്രതീക്ഷിക്കുന്നതായും വെസ്റ്റ് ഇന്‍ഡീസ് ട്വന്റി ടീം ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റും അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക