|    Jan 24 Tue, 2017 2:32 am

ഇന്ത്യന്‍ ഫുട്‌ബോളിന് പ്രതീക്ഷയായി സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം വരുന്നു

Published : 4th September 2016 | Posted By: SMR

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിന് പ്രതീക്ഷയായി സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം പദ്ധതിയുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വരുന്നു. പ്രീമിയര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം എന്ന പേരില്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനോടും ബ്രിട്ടീഷ് കൗണ്‍സിലിനെയും കൂട്ടുപിടിച്ചാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകവ്യാപമായി മറ്റുരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന പരിപാടി  നേരത്തേ തന്നെ ഇന്ത്യയില്‍ വിജയമായിരുന്നു.
29 രാജ്യങ്ങളിലായി 7000 കോച്ച് മാരുടെ ആഭിമുഖ്യത്തിലാണ് 2007 ല്‍ സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം ആരംഭിക്കുന്നത്.നേരത്തെ 400 കോച്ചുകളുടെ സഹകരണത്തോടെ 20000ത്തോളം യുവതാരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി വന്‍ വിജയമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇത്തരമൊരു പൂതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇന്ത്യയിലെ 50 തോളം പുല്‍മൈതാനങ്ങളിലായി നിരവധി ക്ലബ്ബുകളുടെ സഹായ സഹകരണങ്ങളോടെയാണ് പരിപാടി മുന്നോട്ട് പോകുന്നത്. പരിപാടികള്‍ക്ക് തിരഞ്ഞെടുക്കുന്ന പരിശീലകര്‍ക്ക് പ്രഗല്‍ഭരായ വിദേശ പരിശീലകരുടെ പ്രിത്യേക ക്ലാസുകളും ഉണ്ടാകും.
ഒരു കോഴ്‌സ് എന്ന നിലയില്‍ ആരംഭിക്കുന്ന പദ്ധതി നയിക്കുന്നത് പ്രീമിയര്‍ സ്‌കില്‍സ് ഹെഡ്‌കോച്ച് ജര്‍മി വീക്ക്‌സാണ്. പരിപാടിയില്‍ പങ്കെടുക്കന്നവര്‍ക്ക് എഐഎഫ്എഫ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.പരിപാടികള്‍ക്ക് നല്ല പിന്തുണയാണ് ഇന്ത്യയില്‍ ലഭിക്കുന്നതെന്ന് എഐഎഫ്എഫ് സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക