|    Dec 15 Fri, 2017 5:47 pm
FLASH NEWS
Home   >  Sports  >  Football  >  

ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രസിഡന്റ് സ്ഥാനത്ത്‌നിന്ന് പ്രഫുല്‍ പട്ടേലിനെ നീക്കി

Published : 31st October 2017 | Posted By: ev sports

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പ്രഫുല്‍ പട്ടേലിനെ ഡല്‍ഹി ഹൈക്കോടതി നീക്കി. പ്രസിഡന്റായി പ്രഫുല്‍ പട്ടേലിനെ  തിരഞ്ഞെടുത്തത് ദേശീയ സ്‌പോര്‍ട്‌സ് കോഡിന് അനുസരിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പട്ടേലിന് പകരം മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ് വൈ ഖുറൈഷിയെ താല്‍ക്കാലിക പ്രസിഡന്റായും ചുമതലപ്പെടുത്തി. അഞ്ച് മാസത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. സ്‌പോര്‍ട്‌സ് ആക്റ്റിവിസ്റ്റ് രാഹുല്‍ മെഹ്‌റ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
കഴിഞ്ഞ വര്‍ഷം നടന്ന എഐഎഫ്എഫിന്റെ വാര്‍ഷിക യോഗത്തിലാണ് പ്രഫുലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. 2017 മുതല്‍ 2020വരെയായിരുന്നു പ്രഫുലിന്റെ കാലാവധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക