|    Nov 21 Wed, 2018 7:07 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഐപിഎല്‍ കളിക്കരുതെന്ന് കോഹ്‌ലി

Published : 9th November 2018 | Posted By: kasim kzm

മുംബൈ: ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കാതെ വിശ്രമമെടുക്കണമെന്ന നിര്‍ദ്ദേശവുമായി വിരാട് കോഹ്‌ലി.
സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റേര്‍സ് കമ്മിറ്റിക്കുമുമ്പാകെയാണ് ബൂംറയെയും ഭൂവനേശ്വര്‍ കുമാറിനെയും പോലുള്ള ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് കോഹ്‌ലി നിര്‍ദേശം വച്ചിരിക്കുന്നത്. ഐപിഎല്‍ കഴിഞ്ഞ് 10 ദിവസം കഴിഞ്ഞ് ലോകകപ്പ് ആരംഭിക്കുമെന്നിരിക്കെയാണ് കോഹ്‌ലിയുടെ നിര്‍ദേശം. ഐപിഎല്‍ കളിക്കാത്ത ബൗളര്‍മാര്‍ക്ക് ബിസിസിഐ കോമ്പന്‍സേഷന്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഐപിഎല്ലിന്റെ തുടക്കത്തിലോ അവസാനമോ കളിച്ച് ബാക്കി വിശ്രമമെടുക്കാം- നിര്‍ദേശത്തില്‍ കോഹ്‌ലി പറയുന്നു.അതേസമയം കോഹ്‌ലിയുടെ നിര്‍ദേശത്തിന് വിരുദ്ധമായ നിലപാടുമായി രോഹിത് രംഗത്തെത്തി. പ്ലേഓഫിലോ ഫൈനലിലോ മുംബൈ ഇന്ത്യന്‍സ് എത്തുകയും ബൂംറയ്ക്ക് ഫിറ്റ്‌നസുമുണ്ടെങ്കില്‍ കളിപ്പിക്കാതിരിക്കാനാവില്ലെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായടക്കം എവേ ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം പ്രകടനം നടന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.
സിഒഎ അംഗങ്ങളായ വിനോദ് റായ്, ദിയാന എദുല്‍ജി എന്നിവര്‍ക്കൊപ്പം കോഹ്‌ലി, രോഹിത്, രഹാനെ, രവിശാസ്ത്രി, സെലക്ടര്‍ എംഎസ്‌കെ പ്രസാദ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss