|    Jul 22 Sun, 2018 2:37 pm
FLASH NEWS

ഇന്ത്യന്‍ ഫാഷിസത്തിന്റെ അടുത്ത ലക്ഷ്യം ജുഡീഷ്യറി : എംഎല്‍എ

Published : 12th September 2017 | Posted By: fsq

 

കോഴിക്കോട്: ഇന്ത്യന്‍ ഫാഷിസത്തിന്റെ അടുത്ത ലക്ഷ്യം ജുഡീഷ്യറിയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പി മൊയ്തീന്റെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ജനാധിപത്യം, ധാര്‍മികത നേരിടുന്ന വെല്ലുവിളികള്‍ എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ അധികാരമുപയോഗിച്ച് സമൂഹത്തെ വരുതിയിലാക്കാന്‍ ശ്രമിച്ച ഫാഷിസം ഇതിന് തയ്യാറാവാത്തവരെ ഭരണകൂട ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. തുടര്‍ന്ന് പ്രലോഭനത്തിന്റെ വഴി സ്വീകരിക്കും. 90 ശതമാനം ദേശീയ മാധ്യമങ്ങളും തങ്ങളുടെ വരുതിയിലാക്കിയ മോദി കോര്‍പറേറ്റ് കൂട്ട്‌കെട്ട് അടുത്തതായി ലക്ഷ്യമിടുന്നത് ജുഡീഷ്യറിയെയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ കൊന്ന് കുഴിച്ചുമൂടാനാണ് ഫാഷിസ്റ്റുകള്‍ എക്കാലവും ശ്രമിക്കാറുള്ളത്. പണ്ട് ജര്‍മനിയിലും ഇറ്റലിയിലും റഷ്യയിലും നടന്നത് ഇത് തന്നെയാണെന്നും സതീശന്‍ പറഞ്ഞു. വിദ്വേഷ പ്രസംഗം വിവാദമായതോടെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല അതിനെ ന്യായീകരിച്ച് പ്രയാസപ്പെടുകയാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ്സാണെന്ന തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കര്‍ണാടകയിലെ ബിജെപി പോലും അത്തരം ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്‍ഡ് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss