|    Mar 30 Thu, 2017 4:29 am
FLASH NEWS

ഇന്ത്യന്‍ പൗരനെ യുഎസില്‍ കാണാതായി

Published : 18th February 2016 | Posted By: SMR

വാഷിങ്ടണ്‍: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ യുഎസിലെത്തിയ ഇന്ത്യക്കാരനെ കാണാതായി. ഹൈദരാബാദ് സ്വദേശിയായ പ്രസാദ് മോപാര്‍തി(55)യെയാണ് മകള്‍ ദുര്‍ഗ മോപാര്‍തിയുടെ വിവാഹച്ചടങ്ങുകള്‍ക്കു ശേഷം കാണാതായത്. കാലഫോര്‍ണിയയില്‍ വിവാഹത്തിനു ശേഷം നടക്കാനിറങ്ങിയ അദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശനിയാഴ്ചയാണ് കാണാതായത്. പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിചയമില്ലാത്ത സ്ഥലമായതിനാല്‍ വഴിയറിയാതെ കുടുങ്ങിയിരിക്കാനാണ് സാധ്യതയെന്നാണ് കുടുംബാംഗങ്ങള്‍ വിലയിരുത്തുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും തിരച്ചില്‍ അവസാനിപ്പിച്ചതായും പോലിസ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day