|    Apr 24 Mon, 2017 4:46 pm
FLASH NEWS

ഇന്ത്യന്‍ പ്രതിനിധി യുഎന്‍ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Published : 6th November 2016 | Posted By: SMR

യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട ഉപദേശക സമിതിയിലേക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ യുഎന്നിലെ സ്ഥിരദൗത്യ സംഘത്തിന്റെ പ്രഥമ സെക്രട്ടറിയായ മഹേഷ്‌കുമാര്‍ ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
അന്താരാഷ്ട്ര നിയമ കമ്മീഷനിലേക്ക് ഇന്ത്യന്‍ അഭിഭാഷകന് അംഗത്വം ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് യുഎന്നിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് ബഡ്ജറ്ററി ക്വസ്റ്റിയന്‍സ് ഉപദേശക സമിതി (എസിഎബിക്യു) അംഗമായി മഹേഷ്‌കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. യുഎന്നിന്റെ ഭരണപരമായ കാര്യങ്ങളിലും വിവിധ പദ്ധതികള്‍ക്കു ഫണ്ട് അനുവദിക്കുന്നതിലും തീരുമാനങ്ങളെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സമിതിയാണിത്. 2017 ജനുവരി 1 മുതല്‍ മൂന്നു വര്‍ഷമായിരിക്കും മഹേഷ്‌കുമാര്‍ ഉള്‍പ്പെട്ട സമിതിയുടെ കാലാവധി. ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ നിന്നു മറ്റു പ്രതിനിധികളായി ജപ്പാനില്‍ നിന്നു തകേശി അകമാത്സു, ചൈനയില്‍ നിന്നുള്ള യീ സ്യൂനോങും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day