|    Sep 22 Sat, 2018 2:58 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യന്‍ പെണ്‍പടയ്ക്ക് വമ്പന്‍ ജയം

Published : 3rd June 2018 | Posted By: vishnu vis


കോലാലംപൂര്‍: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. മലേസ്യയെ 142 റണ്‍സിനാണ് ഇന്ത്യയുടെ പെണ്‍പട നാണം കെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മലേസ്യയുടെ പോരാട്ടം 13.4 ഓവറില്‍ 27 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ  പൂജ വസ്ത്രാകറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അനുജ പാട്ടില്‍, പൂനം യാദവ് എന്നിവരാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍ മിതാലി രാജ് ( 69 പന്തില്‍ 97*)
വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയോടെ കളം വാണതാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് കരുത്തായത്. 13 ഫോറും ഒരു സിക്‌സറുമാണ് മിതാലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഹര്‍മന്‍ പ്രീത് കൗര്‍ ( 23 പന്തില്‍ 32), ദീപ്തി ശര്‍മ (12 പന്തില്‍ 18*), പൂജ വസ്ത്രാകര്‍ (13 പന്തില്‍ 16) എന്നിവരും ഇന്ത്യക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങിനിറങ്ങിയ മലേസ്യന്‍ നിരയില്‍ ഒരാള്‍ക്ക് പോലും രണ്ടക്കം കാണാനായില്ല. ഒമ്പത് റണ്‍സെടുത്ത സാഷ ആസ്മിയാണ് മലേസ്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. മിതാലി രാജാണ് കളിയിലെ താരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss