|    May 30 Tue, 2017 1:03 pm
FLASH NEWS

ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ലോക റാങ്കിങില്‍ തിരിച്ചടി

Published : 25th August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനു ലോക റാങ്കിങില്‍ തിരിച്ചടി. ഒരു സ്ഥാനം താഴേക്കിറങ്ങിയ ഇന്ത്യ റാങ്കിങില്‍ ആറാമതാണ്. ഒളിംപിക്‌സ് ക്വാര്‍ട്ടറില്‍ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് നയിച്ച ഇന്ത്യന്‍ ടീം ബെല്‍ജിയത്തോട് പരാജയപ്പെടുകായിരുന്നു. അതേസമയം, ഒളിംപിക്‌സ് ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും ഇന്ത്യന്‍ വനിതാ ടീം റാങ്കിങില്‍ ഒരു സ്ഥാനം കയറി 12ാമതെത്തി.
റിയോയിലേക്ക് തിരിക്കുമ്പോള്‍ ലോക റാങ്കിങില്‍ അഞ്ചാംസ്ഥാനത്തായിരുന്നു ഇന്ത്യന്‍ പുരുഷ ടീം. ഒളിംപിക്‌സ് ഗ്രൂപ്പുഘട്ടത്തില്‍ അഞ്ചു മല്‍സരം കളിച്ച ഇന്ത്യ രണ്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ തോല്‍വിയേറ്റുവാങ്ങി. ഒരു മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു. 36 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഇത്തവ ണ ഒളിംപിക്‌സിന്റെ ക്വാര്‍ട്ടറില്‍ കളിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day