|    Nov 22 Thu, 2018 1:37 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കരുത്തുറ്റതാക്കും: വി കെ സിങ്

Published : 15th August 2018 | Posted By: kasim kzm

ദുബയ്: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അഞ്ചു വര്‍ഷത്തിനകം ലോകത്തിലെ ഏറ്റവും ശക്തമായതാവുമെന്നും രാജ്യാന്തര തലത്തില്‍ ഇന്ത്യക്കിത് കൂടുതല്‍ അഭിമാനകരമായ സാഹചര്യം ഒരുക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ്.
വിദേശ പര്യടനത്തിനിടെ ദുബയിലെത്തിയ മന്ത്രി സിങിനുള്ള ബഹുമാനാര്‍ഥം ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇപ്പോള്‍ തന്നെ ശക്തമാണ്. മറ്റു രാജ്യങ്ങളില്‍ കുടുങ്ങുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേകമായി തന്നെ വിദേശകാര്യ മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യയും യുഎഇയുമായുള്ള സൗഹൃദം ചിന്തകള്‍ക്കതീതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയെ കുറിച്ചും ഇന്ത്യക്കാരെ കുറിച്ചും യുഎഇ ഭരണാധികാരികള്‍ക്ക് മികച്ച അഭിപ്രായമാണുള്ളത്. യുഎഇയില്‍ നടക്കുന്ന പൊതുമാപ്പ് ശ്ലാഘനീയമാണെന്നും ഇക്കാര്യത്തില്‍ യുഎഇയെ അഭിനന്ദിക്കുന്നെന്നും സിങ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തവണത്തെ പൊതുമാപ്പില്‍ ഇന്ത്യക്കാര്‍ താരതമ്യേന കുറവാണ്. ഏതായാലും നാട്ടിലേക്ക് പോവാന്‍ ധാരാളം പേരുണ്ടെങ്കില്‍ അര്‍ഹരായ ആളുകളെ എത്തിക്കാന്‍ പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ നയതന്ത്ര കാര്യാലയങ്ങള്‍ പരിശോധിച്ചു നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss