|    Oct 19 Thu, 2017 12:21 am
FLASH NEWS
Home   >  National   >  

ഇന്ത്യന്‍ പാരമ്പര്യം പ്രചരിപ്പിക്കാന്‍ സാരി ധരിക്കണം;മാര്‍ഗനിര്‍ദേശവുമായി ആര്‍എസ്എസ്

Published : 16th July 2017 | Posted By: mi.ptk

നാഗ്പൂര്‍: ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും പ്രചരിപ്പിക്കാന്‍ രാജ്യത്തെ സ്ത്രീകള്‍ സാരി ധരിക്കണമെന്ന് ആര്‍എസ്എസ്. 2019 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘നമേദ് കുടുംബ് പ്രബോധന്‍’ എന്ന കുടുംബ കൗണ്‍സിലിന്റെ ഭാഗമായി വീടുകള്‍ തോറും കയറിയാണ് ആര്‍എസ്എസ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
ജീവിതത്തില്‍ സസ്യാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും. വിദേശ സംസ്‌കാരത്തിന്റെ സ്വാധീനം കുറക്കേണ്ടതിനെക്കുറിച്ചും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.കൂടാതെ, ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ചൊല്ലേണ്ട പ്രാര്‍ത്ഥനകള്‍, ജന്മദിനം ആഘോഷിക്കേണ്ട രീതികള്‍ തുടങ്ങിയ കാര്യങ്ങളും നിര്‍ദേശങ്ങളിലടങ്ങിയിട്ടുണ്ട്.
ഹിന്ദു സമൂഹത്തെ മാത്രമല്ല, മുസ് ലിം-ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്ക് കൂടി ഈ നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ് അതുല്‍ പിങ്ങലെ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക