ഇന്ത്യന്‍ പര്യടനം: ന്യൂസിലന്‍ഡ് ടീമിലേക്ക് നീഷാം തിരിച്ചുവന്നു
Published : 7th September 2016 | Posted By: SMR
ഈഡന്‍പാര്‍ക്ക്: ഇന്ത്യക്കെതിരേ ഈ മാസമാരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ന്യൂസിലന്‍ഡ് ടീമിലേക്ക് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിനെ തിരിച്ചുവിളിച്ചു. മൂന്ന് ടെസ്റ്റ് മല്‍സരങ്ങളുള്ള പരമ്പര ഈമാസം 22നാണ് തുടങ്ങുന്നത്.
നവംബറിലെ ആസ്ത്രേലിയന്‍ പര്യടനത്തിനുശേഷം പരിക്കിനെത്തുടര്‍ന്ന നീഷാമിന് ന്യൂസിലന്‍ഡ് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഡഗ് ബ്രാസ്വെല്ലിനൊപ്പം നീഷാമും കൂടി ടീമിലേക്ക് വരുമ്പോള്‍ മികച്ച നിരയെത്തന്നെ ഇന്ത്യന്‍ പര്യടനത്തിനിറക്കാന്‍ സാധിക്കുമെന്ന് ന്യൂസിലന്‍ഡ് സെലക്ടര്‍ ഗാര്‍വിന്‍ ലാര്‍സെന്‍ പറഞ്ഞു.
ഇവരോടൊപ്പം ഫാസ്റ്റ് ബൗളര്‍മാരായ ടിം സോത്തി യും ട്രെന്റ് ബോള്‍ട്ടും കൂടി ചേരുമ്പോള്‍ ടീമെന്ന നിലയി ല്‍ ഏറെ മുന്നേറാന്‍ ടീമിന് സാധിക്കുമെന്നും ലാര്‍സെന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഐപിഎല്ലും ട്വന്റി ലോകക പ്പും കളിച്ചതിന്റെ ആല്മവിശ്വാസവും ടീമിനു ഗുണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസാന ടെസ്റ്റ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയോട് ന്യൂസിലന്‍ഡ് തോല്‍വി വഴങ്ങിയിരുന്നു. കെയ്ന്‍ വില്യംസണ് ആണ് ന്യൂസിലന്‍ഡ് നായകന്. ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും ന്യൂസിലന്‍ഡ് ഏഴാം സ്ഥാനത്തുമാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.